ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു

കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ നിയമ ലംഘകരെന്ന് കണ്ടെത്തിയ135 പ്രവാസികളെയാണ് നാടുകടത്തിയത്

Update: 2024-02-07 18:43 GMT

മനാമ: ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ നിയമ ലംഘകരെന്ന് കണ്ടെത്തിയ135 പ്രവാസികളെ നാടുകടത്തി.

ബഹ് റൈനിൽ തൊഴിൽ, താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 135 പ്രവാസികളെ കൂടി നാടുകടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. 1,430 പരിശോധനകളും 24 സംയുക്ത കാമ്പയിനുകളും ഈ വർഷം ജനുവരി 28നും ഫെബ്രുവരി 3നും ഇടയിലുള്ള കാലയളവിൽ നടത്തി. നാഷണാലിറ്റി, പാസ്‌പോർട്ട്, ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, വിവിധ മന്ത്രാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.

Advertising
Advertising

കഴിഞ്ഞ ഒരു മാസത്തിനിടെ, 5,344 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 530 അനധിക്യതർ തൊഴിലാളികളെ പിടികൂടുകയും 566 പേരെ നാടുകടത്തുകയും ചെയ്തു. തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

നിയമലംഘനങ്ങൾ വ്യാപകമായ സാഹചരത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി തുടർദിവസങ്ങളിലും പരിശോധനയുണ്ടാകുമെനും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി . വിവിധ അതോറിറ്റികളുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്നും നിയമ വിരുദ്ധ വിദേശ തൊഴിലാളി സാന്നിധ്യം അവസാനിപ്പിക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News