ബഹ്റൈനില്‍ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു; ഇന്ന് മുതൽ ഗ്രീൻ ലെവലിലേക്ക്

വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Update: 2021-09-03 06:58 GMT
Editor : ijas
Advertising

ബഹ്റൈനിൽ കോവിഡ് പ്രതിദിന കേസുകളിൽ ഗണ്യമായ കുറവ്. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകളുടെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ജാഗ്രത വേണം.

കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധിക്യതർ ആവശ്യപ്പെട്ടു. രാജ്യത്ത് 95 പുതിയ പോസിറ്റീവ് കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് മുതൽ നടപ്പിലാകുന്ന ഗ്രീൻ ലെവലിലെ ഇളവുകൾ പ്രകാരം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും റീട്ടെയിൽ ഷോപ്പുകൾ ഷോപ്പിങ് മാളുകൾ റസ്റ്റൊറന്‍റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് അനുമതിയുണ്ടാകും. ഔട്ട്ഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ, സ്പോർട്സ് സെന്‍ററുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവിടങ്ങളിലും പ്രവേശനാനുമതി ഉണ്ട്. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തവും അനുവദനീയമാണു. സിനിമ, ഇൻഡോർ സ്പോർട്സ്, ഇൻഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ എന്നിവയിൽ വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News