സർക്കാർ സേവനങ്ങളുടെ ഓൺലൈൻവത്കരണം ശക്തമാക്കും

Update: 2023-01-20 03:46 GMT

ബഹ്‌റൈനിലെ സർക്കാർ സേവനങ്ങൾ ഓൺലൈനാക്കുന്നത് ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഐ.ടി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി മേഖലയിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ അദ്ദേഹം ഭരണാധികാരികളുടെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇക്കാര്യത്തിൽ ഗതിവേഗം കൂടിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇ-ഗവർമെന്റ് ആന്റ് ഇൻഫർമേഷൻ അതോറിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം വിലയിരുത്തി. സർക്കാർ ലക്ഷ്യമിട്ട രൂപത്തിൽ സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കാൻ സാധിക്കുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്.

Advertising
Advertising

600 സേവനങ്ങളാണ് ഓൺലൈനായി ലഭിക്കുന്നത്. ഇതിൽ 50 സേവനങ്ങൾ മെച്ചപ്പെടുത്താൻ പോയ വർഷം സാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 3.7 ദശലക്ഷം ഇടപാടുകളാണ് കഴിഞ്ഞ വർഷം ഓൺലൈൻ വഴി നടന്നത്. ഉയർന്ന ഗുണനിലവാരത്തിൽ സേവനങ്ങൾ നൽകാൻ സാധിച്ചത് നേട്ടമാണെന്നും വിലയിരുത്തി.

വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇ-ഗവർമെന്റ് ആന്റ് ഇൻഫർമേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത്. 'ബിവെയർ' ആപ് അടക്കമുള്ള പുതിയ മെച്ചപ്പെട്ട സേവനങ്ങൾ ഏർപ്പെടുത്താനും കഴിഞ്ഞ വർഷം സാധ്യമായിട്ടുണ്ട്.

വ്യക്തി വിവരങ്ങൾ ഇലക്‌ട്രോണിക് രൂപത്തിൽ ആവശ്യമുള്ളിടങ്ങളിൽ നൽകുന്നതിനുള്ള അനുമതിയും ഏർപ്പെടുത്തി. ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന ഉടമാവകാശ രേഖ എന്നിവ ഡിജിറ്റലായി സമർപ്പിച്ച് ആവശ്യമായ സേവനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതും നേട്ടമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News