പവിഴ മഴയേ..; രാജ്യത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദുറത്ത് അൽ ബഹ്റൈനിൽ

29.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്

Update: 2025-12-18 16:59 GMT
Editor : Mufeeda | By : Web Desk

മനാമ: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബഹ്റൈനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദുറത്ത് അൽ ബഹ്റൈനിലാണെന്ന് കാലാവസ്ഥാ വകുപ്പ്. ഇവിടെ 29.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. രണ്ടാമത് ഏറ്റവുമധികം മഴ ലഭിച്ചത് റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബിലാണ്. ഇവിടെ 27.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ 27.2 മില്ലിമീറ്റർ, സിത്ര 25.4 മില്ലിമീറ്റർ, കിങ് ഫഹദ് കോസ്‌വേ 18.4 മില്ലിമീറ്റർ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം 13.7 മില്ലിമീറ്റർ, എന്നിങ്ങനെയും വിവിധയിടങ്ങളിലായി മഴ ലഭിച്ചു.

വരും ദിവസങ്ങളിലും ബഹ്റൈന്റെ വിവിധ ഭാ​ഗങ്ങളിലായി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 30 നോട്ട്സ് വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം. ബഹ്റൈൻ ശൈത്യകാലത്തിലേക്ക് കടക്കുന്നതോടെ താപനിലയിലും ​ഗണ്യമായ കുറവുണ്ടാകും. ശനിയാഴ്ചയും ഞായറാഴ്ചയും താപനില 12 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News