ഫ്‌ളക്‌സി വിസ നിർത്തലാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് പ്രമുഖർ

Update: 2022-10-10 11:41 GMT
Advertising

ബഹ്‌റൈനിൽ ഫ്‌ളക്‌സി വിസ നിർത്തലാക്കാനുള്ള തീരുമാനത്തെ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ സമീർ അബ്ദുല്ല നാസ് സ്വാഗതം ചെയ്തു. രാജ്യത്തെ സാമ്പത്തിക പുരോഗതിക്കും വളർച്ചക്കും തീരുമാനം സഹായകമാകുമെന്നാണ് കരുതുന്നത്.

ചെറുകിട, ഇടത്തരം വ്യാപാരികൾക്കും ഇത് ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്‌ലക്‌സി വിസ രീതി നിർത്തലാക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തീരുമാനത്തെ പാർലമെന്റ് അംഗവും വിദേശകാര്യ, പ്രതിരോധ, രാജ്യ സുരക്ഷാ കാര്യ പാർലമെന്റ് സമിതി അംഗവുമായ അമാർ അഹ്‌മദ് അൽ ബന്നായ് സ്വാഗതം ചെയ്തു. രാജ്യത്തെ സാമ്പത്തിക മേഖലക്ക് വലിയ പരിക്കുണ്ടാക്കിയ ഒന്നാണ് ഫ്‌ലക്‌സി വിസ രീതി.

അതിനാൽ പുതിയ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പിമാരായ ഗാസി അൽ റഹ്‌മ, അഹ്‌മദ് യൂസുഫ് അൽ അൻസാരി എന്നിവരും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News