കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്

നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2021-09-27 18:16 GMT
Editor : Dibin Gopan | By : Web Desk

കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ്. ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചി വഴിയാകുമ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴി സര്‍വീസ് തുടങ്ങാനുള്ള കാരണം.

254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നവംബറില്‍ തുടങ്ങുന്ന വിന്റര്‍ ഷെഡ്യൂള്‍ മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും.നിലവില്‍ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉള്ളത്.

അടുത്ത ദിവസം തന്നെ പുതിയ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് സൂചന. കണ്ണൂരില്‍നിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂള്‍ ചെയ്ത സ്ഥിരം സര്‍വീസ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനങ്ങളായി വലിയ വിമാനങ്ങള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തിയിരുന്നു. പുതിയ സര്‍വീസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അനുഗ്രഹമാകും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News