Writer - razinabdulazeez
razinab@321
മനാമ: ബഹ്റൈനിൽ നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
റാന്നി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ സുനിൽ തോമസ് റാന്നി ആണ് ബ്ലോഗ് നിർമിച്ചത്. റാന്നി എംഎല്‍എ പ്രമോദ് നാരായണൻ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച ബ്ലോഗ് അടുത്ത ഘട്ടത്തിൽ പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.