മദ്യ വിൽപന; പാർപ്പിട സമുച്ചയത്തിലുള്ള റെസ്റ്റോറൻറിനെതിരെ നടപടി

Update: 2022-12-02 03:41 GMT

മദ്യ വിൽപന നടത്തിയ പാർപ്പിട സമുച്ചയത്തിലെ റെസ്റ്റോറന്റിനെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. മന്ത്രാലയത്തിന്റെ പരാതി പരിഹാര സെല്ലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റെസ്റ്റോറന്റിൽ പരിശോധന നടത്തുകയും മദ്യക്കുപ്പികൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ജുഫൈറിലെ ഒരു റെസ്റ്റോറന്റിലാണ് മദ്യക്കുപ്പികൾ വിൽപനക്ക് വെച്ചതായി കണ്ടെത്തിയത്. പാർപ്പിട സമുച്ചയത്തിൽ ആവശ്യക്കാരായാവർക്ക് നൽകാനാണ് ഇത് സൂക്ഷിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ ഉചിത നടപടി കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News