ബഹ്‌റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു

വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Update: 2025-07-16 05:28 GMT

മനാമ: ബഹ്‌റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് അഫ്‌സലാ(27)ണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്‌സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മാസം മുമ്പാണ് അഫ്‌സൽ ബഹ്‌റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്‌സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ ചികിത്സക്കായാണ് നാട്ടിലേക്ക് പോയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News