മനാമ ഡയലോഗിന് തുടക്കമായി

Update: 2022-11-20 14:52 GMT
Advertising

18ാമത് മനാമ ഡയലോഗിന് കഴിഞ്ഞ ദിവസം തുടക്കമായി. 'മിഡിലീസ്റ്റിലെ മത്സരങ്ങളും നിയമങ്ങളും' എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ഡയലോഗ്. ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഡയലോഗ് നടക്കുന്നത്.

മിഡിലീസ്റ്റിലെ സുരക്ഷ, പ്രതിരോധം, വിദേശകാര്യ നയം എന്നീ മേഖലകളിലെ സുപ്രധാന വെല്ലുവിളികളെ കുറിച്ച് പ്രത്യേകം ചർച്ച ചെയ്യും. മേഖലയിലെ യു.എസ് സഹകരണവും മാറുന്ന ഊർജ്ജ നയവും എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു.

പ്രാദേശിക തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ആധുനികമായ സുരക്ഷാ സഹകരണം സാധ്യമാക്കുന്നതിനും ചർച്ചകളിൽ ഊന്നലുണ്ടായിരുന്നു. അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അറബ്, ജി.സി.സി മേഖലകളിലെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഫോറത്തിൽ സന്നിഹിതരായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News