കള്ളപ്പണം വെളുപ്പിക്കൽ; രണ്ട് അറബ് പൗരന്മാരെ റിമാന്റ് ചെയ്തു

Update: 2023-01-13 11:33 GMT

ബഹ്‌റൈനിൽ മൂന്ന് ദശലക്ഷത്തോളം ദിനാർ രേഖകളില്ലാതെ രാജ്യത്ത് നിന്ന് കടത്തിയ കേസിൽ രണ്ട് അറബ് പൗരന്മാരെ റിമാന്റ് ചെയ്തു. ഇവർക്കെതിരെ നാലാം ക്രിമിനൽ കോർട്ട് ശിക്ഷ വിധിക്കുകയും ചെയ്തു.

രാജ്യത്ത് നിന്നും കടന്നു കളഞ്ഞ ഒരു പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ ഓരോരുത്തർക്കും മൂന്ന് വർഷം തടവും ദശലക്ഷം ദിനാർ പിഴയും വെളുപ്പിച്ച മൂന്നു ദശലക്ഷം ദിനാർ തിരിച്ചു പിടിക്കാനുമാണ് കോടതി വിധി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News