കുവൈത്തില്‍ പുതിയ മന്ത്രിസഭ: ബഹ്‌റൈന്‍ കിരീടാവകാശി ആശംസകള്‍ നേര്‍ന്നു

Update: 2021-12-30 14:16 GMT
Advertising

കുവൈത്തിൽ രൂപവത്​കരിച്ച പുതിയ മന്ത്രിസഭക്ക്​ കിരീടാവാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ആശംസകൾ ​അറിയിച്ചു. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ അൽ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിന്‍റെ നേതൃത്വത്തിലാണ്​ മന്ത്രിസഭ രൂപവത്​കരിച്ചിട്ടുള്ളത്​.

കുവൈത്തിന്‍റെ പുരോഗതിക്കും വളർച്ചക്കുമായി പ്രവർത്തിക്കാൻ സാധിക്ക​ട്ടെയെന്ന്​ ആശംസയിൽ വ്യക്​തമാക്കി. കുവൈത്തും ബഹ്​റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അദ്ദേഹം എടുത്തുപറയുകയും ചെയ്​തു. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനും അദ്ദേഹം ആശംസകൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News