റിഫ സെൻട്രൽ മാർക്കറ്റ്​ താൽക്കാലികമായി മാറ്റി സ്​ഥാപിച്ചു

Update: 2022-10-09 11:19 GMT
Advertising

ബഹ്റൈനിലെ റിഫ സെൻട്രൽ മാർക്കറ്റ്​ നവീകരണത്തിന്‍റെ ഭാഗമായി താൽക്കാലിക ഇടത്തേക്ക്​ മാറ്റി സ്​ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ അറിയിച്ചു.

1200 ചതു​രശ്ര മീറ്ററിൽ താൽക്കാലിക ടെന്‍റാണ്​ ഇതിനായി ഒരുക്കിയിട്ടുള്ളത്​. പഴം, പച്ചക്കറി, മത്സ്യം-മാംസ സ്റ്റാളുകളാണ്​ മാറ്റിയിട്ടുള്ളത്​. നലിവിലുള്ള മാർക്കറ്റ്​ 2323 ചതു​രശ്ര മീറ്ററാണുണ്ടായിരുന്നത്​. താൽക്കാലിക മാർക്കറ്റിൽ ജനങ്ങൾക്ക്​ പ്രയാസരഹിതമായി സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമാണ്​ ഒരുക്കിയിട്ടുള്ളത്​.

നിലവിലുള്ള മാർക്കറ്റിലുള്ള അ​ത്രയും സ്റ്റാളുകൾ തന്നെയാണ്​ താൽക്കാലിക മാർക്കറ്റിലും ഒരുക്കിയിട്ടുള്ളതെന്ന്​ മുനിസിപ്പൽ അധികൃതർ വ്യക്​തമാക്കി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News