ബഹ്‌റൈന്‍ കിരീടാവകാശി ഇസ്രായേൽ അംബാസഡറെ സ്വീകരിച്ചു

Update: 2022-01-10 14:35 GMT
Advertising

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ബഹ്​റൈനിലേക്ക്​ പുതുതായി നിയോഗിക്കപ്പെട്ട ഇസ്രായേൽ അംബാസഡർ ഐറ്റാൻ നാഇയെ സ്വീകരിച്ചു. ഏൽപിക്കപ്പെട്ട ചുമതല ഭംഗയിയായി നിർവഹിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം ശക്​തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്ക​ട്ടെയെന്ന്​ അദ്ദേഹം ആശംസിച്ചു.

റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News