'ഇൻസ്പയർ' എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു

പ്രദർശനം ഇന്ന് സമാപിക്കും

Update: 2022-12-18 10:52 GMT
Advertising

ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാപിറ്റൽ ചാരിറ്റി അസോഷിയേഷനുമായി സഹകരിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ഇൻസ്പയർ' ഇൻഡോ-അറബ് കൾച്ചറൽ എക്സിബിഷനിൽ വൻ ജനപങ്കാളിത്തം.

ബഹ്റൈൻ-അറബ് സാംസ്‌കാരിക തനിമയെ കുറിച്ച് പ്രവാസികൾക്ക് ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഒരോ സ്റ്റാളുകളും സജ്ജീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാളുകൾ, മലർവാടി കൂട്ടുകാർ ഒരുക്കിയ കിഡ്‌സ് കോർണറുകൾ, രാത്രി നടക്കുന്ന സാംസ്‌കാരിക-കലാ പരിപാടികൾ തുടങ്ങിയവ എക്‌സിബിഷനിൽ എത്തുന്നവർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.

വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന മുപ്പതിൽ പരം സ്റ്റാളുകളാണ് ടെന്റിനുള്ളിൽ തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ധരെ ഉൾപെടുത്തിയുള്ള മെഡിക്കൽ ക്യാമ്പുകളും, എല്ലാ ദിവസവും വൈകിട്ട് കലാ-സാംസ്‌കാരിക-വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് മൂന്നു മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന എക്സിബിഷനിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. പ്രദർശനം ഇന്ന് സമാപിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News