ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് ഉപാധ്യക്ഷൻ ഉദ്ഘാടനം ചെയ്യും

Update: 2022-12-15 07:58 GMT
Advertising

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഇന്ന് വൈകിട്ട് 7 ന് ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രന്റ്സ് സംഘടിപ്പിക്കുന്ന സുപ്രധാന പരിപാടിയായ 'ഇൻസ്പയർ' ഇൻഡോ-അറബ് കൾച്ചറൽ എക്‌സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളാണ് എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്നത്.

സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനിൽ ബഹ്‌റൈൻ-അറബ് സാംസ്‌കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്‌കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും.

ഉദ്ഘാടനപരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് ഉപാധ്യക്ഷന് പുറമെ എം.പിമാർ, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ ഭാരവാഹികൾ, ബഹ്റൈനിലെ സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം.അബ്ബാസ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News