ഫോർമുല വൺ മത്സരങ്ങൾ വിജയകരമായത് അഭിമാനകരമെന്ന് മന്ത്രിസഭാ യോഗം

Update: 2023-03-09 06:06 GMT
Advertising

ഫോർമുല വൺ മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ആഹ്ലാദം കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭ യോഗം പങ്കുവെച്ചു.

ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചു.

19ാമത് ഗൾഫ് എയർ ഗ്രാന്റ് പ്രി മത്സരങ്ങൾ ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചത് നേട്ടമാണെന്ന് വിലയിരുത്തി. കായിക മേഖലയിലും സാമ്പത്തിക മേഖലയിലും ഉണർവേകാൻ ഇത്തരം മത്സരങ്ങൾ കാരണമാകുമെന്നും കാബിനറ്റ് വിലയിരുത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News