മാനവിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ബഹ്റൈന് യു.എൻ പ്രശംസ

Update: 2022-03-14 15:02 GMT

മാനവിക മേഖലയിലെ ബഹ്റൈൻ പ്രവർത്തനങ്ങളെ യു.എൻ പ്രശംസിച്ചു. ലോകമെങ്ങും പ്രയാസമനുഭവിക്കുന്നവർക്ക് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴി സഹായമെത്തിക്കുന്നതിൽ ബഹ്റൈൻ മുൻപന്തിയിലാണ്.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധക്കെടുതികൾ എന്നിവ അനുഭവിക്കുന്നവർക്ക് വലിയ സഹായമാണ് ബഹ്റൈൻ നൽകിക്കൊണ്ടിരിക്കുന്നത്. യുദ്ധക്കെടുതി മൂലം യുക്രെയ്നിൽ നിന്നും അഭയാർഥികളാക്കപ്പെട്ടവർക്ക് വിവേചന രഹിതമായി സഹായമെത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്.

ഇക്കാര്യത്തിൽ യു.എന്നിന്‍റെ അടിയന്തിര അഭ്യർഥനക്ക് ഉത്തരം നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. മനുഷ്യത്വത്തോടൊപ്പം എന്നും നിലകൊള്ളുന്ന ബഹ്റൈന് കൂടുതൽ പുരോഗതിയും വളർച്ചയും സാധ്യമാകട്ടെയെന്നും യു.എൻ ആശംസിച്ചു.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News