സാങ്കേതിക തകരാർ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ ഇറക്കി
ഐഎക്സ് 436 വിമാനമാണ് മസ്കത്തിൽ ഇറക്കിയത്
മസ്കത്ത്: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ ഇറക്കി. സാങ്കേതിക തകരാറാണെന്ന് വിശദീകരണം. ഐഎക്സ് 436 വിമാനമാണ് മസ്കത്തിൽ ഇറക്കിയത്. ദുബൈയിൽ നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട വിമാനം ഒരു മണിക്കൂർ പറന്നതിന് ശേഷം മസ്കത്തിൽ ഇറക്കുകയിയിരുന്നു. ആദ്യം രണ്ട് മണിക്കൂറുളോളം യാത്രക്കാർ മസ്കത്തിൽ വിമാനത്തിനുള്ളിലായിരുന്നു. കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. ഒടുവിൽ ബഹളം വെച്ചതോടെ മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻ പേരെയും പുറത്തിറക്കി ഹോട്ടലിന്റെ ലോഞ്ചിലേക്ക് മാറ്റി. യാത്ര എപ്പോൾ തുടരും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും എയർ ഇന്ത്യ അധികൃതർ നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ, വിമാനത്തിനുള്ളിൽ ഭക്ഷണങ്ങളോ വെള്ളമോ വിതരണം ചെയ്യാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരടങ്ങുന്ന സംഘമാണ് പ്രതിസന്ധിയിലായത്. ചികിത്സക്കും മറ്റ് അടിയന്തരാവശ്യത്തിനും നാട്ടിലേക്ക് പുറപ്പെട്ടവരും കൂട്ടത്തിലുണ്ട്