ഹറം പള്ളിയിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി 50 വാതിലുകള്‍ കൂടി തുറക്കുന്നു

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 4,000 ത്തിലധികം തൊഴിലാളികളെയും പുതുതായി നിയമിക്കും

Update: 2021-12-24 13:01 GMT

മക്ക: ഹറം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 58 വാതിലുകള്‍ കൂടി തുറക്കുമെന്ന് ഇരു ഹറം കാര്യ മന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ മറ്റു നിരവധി പുതിയ സൗകര്യങ്ങളും സേവനങ്ങളും തീര്‍ഥാടകര്‍ക്കായി ഒരുക്കാനും ധാരണയായി.

പള്ളിക്കുള്ളില്‍ ദിവസവും 10 തവണ വീതം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 4,000 ത്തിലധികം തൊഴിലാളികളെയും പുതുതായി നിയമിക്കും. വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആശ്വാസകരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടി കൂടിയാണ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നത്.

Advertising
Advertising

കൃത്യമായ ഇടവേളകളിലെ ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് പുറമേ, ഗതാഗത സേവനങ്ങള്‍, കൂടുതല്‍ ശൗച്യാലയ സൗകര്യങ്ങള്‍, പള്ളിക്കകത്തും പുറത്തുമായി 3,000 ത്തിലധികം വലുതും ചെറുതുമായ മാലിന്യ പാത്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സെന്‍സര്‍ സൗകര്യമുള്ള 500 ല്‍ അധികം ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍, 20 ബയോകെയര്‍ ഉപകരണങ്ങള്‍, അണുനശീകരണത്തിനായി 11 സ്മാര്‍ട്ട് റോബോട്ടുകള്‍, കൈ അണുവിമുക്തമാക്കാനുള്ള 500 ലധികം പമ്പുകള്‍ എന്നിവയ്ക്ക് പുറമേ, എല്ലാ പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ 28,000 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ക്കായി പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കുന്ന സംസം വെള്ളത്തിന്റെ 10,000 ലധികം പാക്കുകള്‍ക്ക് പുറമേ ആവശ്യത്തിന് സംസം വാട്ടര്‍ ബോട്ടിലുകളും തീര്‍ഥാടകര്‍ക്കായി ഇലക്ട്രിക് വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

പള്ളിക്കകത്തെ ഓഡിയോ സിസ്റ്റം കൃത്യമായി സജ്ജീകരിക്കുക, വെളിച്ച സംവിധാനങ്ങളും പരവതാനികളും സുരക്ഷിതമാക്കുക, പ്രായമായവര്‍ക്കയൊരുക്കിയ എസ്‌കലേറ്ററുകളും, എലിവേറ്ററുകളും വേണ്ടവിധത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുക എന്നിവയെല്ലാം മന്ത്രാലയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News