മക്കയിൽ നിന്നുള്ള അവസാന ഇന്ത്യൻ ഹജ്ജ് സംഘവും മദീനയിലേക്ക് പുറപ്പെട്ടു

എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കുന്നതോടെ ഇവർ നാട്ടിലേക്ക് മടങ്ങും

Update: 2023-07-24 19:49 GMT
Advertising

മക്ക: മലയാളി ഹാജിമാരുൾപ്പെടെ ഇന്ത്യൻ തീർഥാടകരുടെ അവസാനത്തെ സംഘവും മക്കയിൽ നിന്ന് മദീന സന്ദർശനത്തിനായി യാത്ര തിരിച്ചു. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാകുന്നതോടെ ഇവരും നാട്ടിലേക്ക് മടങ്ങും. ഇന്നത്തോടെ മലയാളി ഹാജിമാരും പൂർണമായും മക്കയിൽ നിന്ന് മദീനയിലെത്തും. ഹജ്ജിന് ശേഷം ജൂലൈ മൂന്ന് മുതലാണ് ഹജ്ജ് കമ്മറ്റി വഴിയെത്തിയ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. 90,000 ഹാജിമാർ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തി.

നിലവിൽ അര ലക്ഷത്തോളം ഹാജിമാർ ഇപ്പോൾ മദീന സന്ദർശനത്തിലാണ്. ഇതിൽ 4,000 ത്തോളം മലയാളികളുമുണ്ട്. 7,632 തീർഥാടകർ ഇതിനോടകം കേരളത്തിൽ തിരിച്ചെത്തി. ശേഷിക്കുന്നവർ മദീനയിൽ എട്ട് ദിവസം പൂർത്തിയാകുന്നതോടെ നാട്ടിലേക്ക് തിരിക്കും.

ഓഗസ്റ്റ് രണ്ടോടെ മലയാളികളുൾപ്പെടെ മുഴുവൻ ഹാജിമാരും നാട്ടിൽ തിരിച്ചെത്തും. അവസാന ദിവസം കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ വിമാന സർവീസുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 24 സ്വകാര്യ ഗ്രൂപ്പുകളിലുൾപ്പെടെ ഇത് വരെ ഹജ്ജിനെത്തിയവരിൽ മക്കയിലും മദീനയിലുമായി 171 ഇന്ത്യൻ ഹാജിമാർ മരണപ്പെട്ടതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News