തുർക്കി ഭൂചലനത്തിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

തുർക്കി പ്രസിഡന്റിനെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അനുശോചനം അറിയിച്ച അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു

Update: 2023-02-06 18:26 GMT
Advertising

കുവൈത്ത് സിറ്റി: തുർക്കിയിൽ ഭൂചലനത്തിൽ നിരവധി പേർ മരിക്കുകയും അപകടം പറ്റുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് സന്ദേശമയച്ചു.

തുർക്കി പ്രസിഡന്റിനെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അനുശോചനം അറിയിച്ച അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു. അതിനിടെ ഭൂകമ്പത്തെ തുടർന്ന് വന്‍ നാശ നഷ്ടങ്ങൾ സംഭവിച്ച തുർക്കിയിലേക്ക് മെഡിക്കല്‍ സേവനങ്ങളും അടിയന്തിര സഹായങ്ങളും എത്തിക്കുവാൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് സബാഹ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News