കുവൈത്തില്‍നിന്ന് രണ്ടര വര്‍ഷത്തിനിടെ നാടുകടത്തിയത് 42,529 വിദേശികളെ

Update: 2022-04-15 10:54 GMT
Advertising

കുവൈത്തിൽനിന്ന് രണ്ടര വർഷത്തിനിടെ 42,529 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനായി പൊതു ഖജനാവിൽ നിന്ന് 21 ലക്ഷം ദിനാറാണ് ചെലവായതെന്നും പാർലിമെന്റിൽ മന്ത്രാലയം വ്യക്തമാക്കി. 

ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾക്കായാണ് ഈ തുക ചെലവഴിച്ചത്. കൂടാതെ നാടുകടത്തപ്പെട്ട വിദേശികളുടെ സ്പോണ്സര്മാരിൽനിന്ന് ഈ തുക ഈടാക്കുമെന്നും പാർലിമെന്റ് അംഗത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News