ഒമ്പത് മാസത്തിനിടയില്‍ യാത്രയായത് 82 ലക്ഷം പേർ; കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു

മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം പത്ത് ലക്ഷം വിമാന ടിക്കറ്റുകളാണ് വിവിധ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകള്‍ വഴി വിറ്റഴിച്ചത്

Update: 2022-10-26 18:51 GMT

സമ്മർ സീസണിൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒമ്പത് മാസത്തിനിടെ കുവൈത്ത് വിമാനത്താവളം വഴി 82 ലക്ഷം പേർ യാത്ര ചെയ്തതായി ഡി.ജി.സി.എ. അറിയിച്ചു. കഴിഞ്ഞ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം പത്ത് ലക്ഷം വിമാന ടിക്കറ്റുകളാണ് വിവിധ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകള്‍ വഴി വിറ്റഴിച്ചത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വന്‍ തിരക്കാണ് കുവൈത്ത് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്. ആറു മാസത്തെ കാലയളവിൽ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രമായി 240 ദശലക്ഷം ദിനാർ ലാഭം നേടിയതായി ട്രാവല്‍ അസോസിയേഷന്‍ അറിയിച്ചു. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 72 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കുവൈത്ത് വിമാനത്താവളം വഴി 82 ലക്ഷം പേർ യാത്ര ചെയ്തതായി ഡി.ജി.സി.എ അറിയിച്ചു. ഏകദേശം 43 ലക്ഷം യാത്രക്കാര്‍ കുവൈത്തില്‍ നിന്നും പുറപ്പെ ട്ടതായും 38 ലക്ഷം പേര്‍ രാജ്യത്തേക്ക് പ്രവേശിച്ചതായും അധികൃതര്‍ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News