അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഫ്ഗാനികളെ അറസ്റ്റ് ചെയ്തു

Update: 2023-09-19 02:15 GMT

ഇറാഖ്- കുവൈത്ത് അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് അഫ്ഗാനികളെ ലാൻഡ് ബോർഡർ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

വടക്കൻ അതിർത്തി വഴി മുള്ളുവേലി മുറിച്ച് കുവൈത്തിലേക്ക് കടക്കുവാനുള്ള ശ്രമമാണ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്.

ഇവരെ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News