ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം: പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് കുവൈത്ത്

പ്രദര്‍ശനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും

Update: 2022-11-26 20:14 GMT
Advertising

കുവൈത്തിൽ മയക്ക്‌ മരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സൂഖ് ഷാർഖിൽ പ്രത്യേക പ്രദർശനം ആരംഭിച്ചു. ലഹരി വ്യാപനം തടയിടാനുള്ള പ്രവര്‍ത്തനത്തില്‍ പൊതുസമൂഹം പങ്കാളിയാകണമെന്ന് അധികൃതര്‍ .

രാജ്യത്തെ മയക്കുമരുന്ന് കള്ളക്കടത്തുകാരെയും വിപണനം ചെയ്യുന്നവരെയും ശക്തമായി നേരിടുമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അൽ കന്ദരി പറഞ്ഞു.

മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്‍റെ പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളികളാകേണ്ടതുണ്ട് . മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആസക്തിയുള്ളവരുമായ കുട്ടികളെ കുറിച്ച് അധികാരികളെ അറിയിക്കണം. കുട്ടികളെ സംബന്ധിച്ച്‌ മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചാൽ ക്രിമിനൽ കേസുകൾ എടുക്കുന്നതിനു പകരം ചികിൽസയും പുനരധിവാസത്തിനുമാണ് മന്ത്രാലയം പ്രാധാന്യം കൊടുക്കുന്നതെന്ന് മേജർ ജനറൽ തൗഹീദ് അൽ കന്ദരി പറഞ്ഞു.

Full View

അടുത്തകാലത്തായി രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗവും വിപണനവും വർധിച്ചിട്ടുണ്ട്. പ്രദര്‍ശനത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News