കുവൈത്തിൽ 'കുക്ക് ആൻഡ് റോക്ക്' സംഘടിപ്പിച്ചു
Update: 2022-12-07 06:13 GMT
സാരഥി കുവൈത്ത് വനിതാവേദി കുക്ക് ആൻഡ് റോക്ക് സംഘടിപ്പിച്ചു. സജീവ് നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അറുപതോളം പേർ പങ്കെടുത്ത പാചക മത്സരത്തിൽ പ്യാരി ഓമനക്കുട്ടൻ ഒന്നാം സ്ഥാനവും ജിനി ജയൻ രണ്ടാം സ്ഥാനവും ബിന്ദു ഷാജൻ മുന്നാം സ്ഥാനവും നേടി. ജ്ഞാനാമൃതം, ജനനി പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.