രാജ്യം വിടുന്ന പ്രവാസികളില്‍നിന്ന് പിഴകള്‍ പൂര്‍ണമായി ഈടാക്കാന്‍ കരട് നിര്‍ദേശം

Update: 2022-05-25 10:08 GMT
Advertising

രാജ്യം വിടുന്നതിനു മുന്‍പ് പ്രവാസികളില്‍നിന്നു പിഴകള്‍ പൂര്‍ണമായി ഈടാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റ് അംഗം. ഇതിനായി താമസനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എംപി കരട് നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ഒസാമ അല്‍ മുനാവര്‍ എം.പിയാണ് കരട് നിര്‍ദേശം സമര്‍പ്പിച്ചത്.

വിദേശികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ കുവൈത്ത് വിട്ടു പോകുമ്പോള്‍ ട്രാഫിക്ക് പിഴ ഉള്‍പ്പെടെ മുഴുവന്‍ ബാധ്യതകളും താമസകാലയളവില്‍ ലഭിച്ച സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കുടിശ്ശികയും ഈടാക്കണമെന്നാണ് നിര്‍ദേശം. നയതന്ത്ര പ്രതിനിധികളെയും ജി.സി.സി പൗരന്മാരെയും, സര്‍ക്കാര്‍ ജീവനക്കാരെയും ഈ നിയമത്തില്‍നിന്ന് ഒഴിവാക്കാമെന്നും കരട് നിയമത്തില്‍ പറയുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News