കുവൈത്തിലെ അഹ്മദിയിൽ പ്രവാസി തൊഴിലാളികൾ മരിച്ചു;വിഷമദ്യം കഴിച്ചതിനെ തുടർന്നെന്ന് പ്രാഥമിക നി​ഗമനം

മലയാളികളുമുണ്ടെന്ന് സൂചന

Update: 2025-08-13 08:25 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ​ഗവർണറേറ്റിൽ വിവിധ ഇടങ്ങളിലായി വിഷമദ്യം കഴിച്ചു പ്രവാസി തൊഴിലാളികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം അൽ ജരീദ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പലരുടെയും നില ഗുരുതരമായിരുന്നു. ചിലരുടെ കാഴ്ച നഷ്ടപ്പെടുകയും ഉണ്ടായി. ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസങ്ങളിലായി ഇവരിൽ പത്ത് പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളുമുണ്ടെന്നാണ് സൂചന. എന്നാൽ മരിച്ചവരുടെ പൗരത്വം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News