പ്രവാസി യുവാവ് കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് മരണപ്പെട്ടത്

Update: 2023-09-01 17:33 GMT

കുവൈത്ത്: പ്രവാസി യുവാവ് കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് മരണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്ഥാൻ യുവതിയും ടെർമിനൽ ഒന്നിൽ നിന്നും മരണപ്പെട്ടിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News