കുവൈത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കരിക്കുന്നു; കരട് നിയമം കൈമാറി

തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുള്ള കരട് നിയമം കുവൈത്ത് സർക്കാർ, പാര്‍ലിമെന്റ് സ്പീക്കർ അഹമദ് അൽ സദൂന് കൈമാറി

Update: 2023-07-24 18:00 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കരിക്കുന്നതിനുള്ള കരട് നിയമം കുവൈത്ത് സർക്കാർ, പാര്‍ലിമെന്റ് സ്പീക്കർ അഹമദ് അൽ സദൂന് കൈമാറി. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ദേശീയ അസംബ്ലിയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധമായ ഭേദഗതിയും നിര്‍ദ്ദിഷ്ട കരട് നിയമത്തിലുണ്ട്.

പാര്‍ലമെന്റിന്‍റെ അംഗീകാരം ലഭിക്കുന്ന മുറക്ക് കമീഷൻ രൂപവത്കരണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. സിവിൽ സൊസൈറ്റി, ജുഡീഷ്യൽ, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽനിന്നുള്ള പ്രതിനിധികൾ എന്നീവര്‍ അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് കമീഷൻ. നീതിന്യായ മന്ത്രാലയവുമായി ബന്ധിപ്പിച്ചായിരിക്കും കമീഷൻ പ്രവർത്തിക്കുക.നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇലക്ഷന് മേൽനോട്ടം വഹിക്കുന്നത്.

സുതാര്യമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഉന്നത തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്ന് മുൻ സ്പീക്കർ മർസൂഖ് അൽ ഗാനം ആവശ്യപ്പെട്ടിരുന്നു.അതിനിടെ പാര്‍ലിമെന്റ് അംഗങ്ങളുടെ പരമാവധി കാലാവധി രണ്ട് ടേമിലേക്കോ അല്ലെങ്കിൽ എട്ടു വർഷത്തേക്കോ പരിമിതപ്പെടുത്തുന്നത് ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് ദേശീയ അസംബ്ലി അംഗം ദാവൂദ് മാറാഫി ആവശ്യപ്പെട്ടു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News