കുവൈത്തിലെ അവധി നാളുകൾ: ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി വിമാനത്താവള അധികൃതർ

കുവൈത്തികളുടെയും പ്രവാസികളുടെയും ഇതുവരെയുള്ള ടിക്കറ്റ് ബുക്കിങ് അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. വരും ദിവസങ്ങളിലെ ബുക്കിങ് കൂടി ഉൾപ്പെടുമ്പാൾ കണക്കുകൾ എണ്ണം വർധിക്കാനിടയുണ്ട്

Update: 2022-02-22 16:22 GMT

കുവൈത്തിൽ അവധി നാളുകളിലെ തിരക്ക് മുന്നിൽ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ദേശീയ ദിനത്തിനോട് അനുബന്ധിച്ചുള്ള ഒമ്പത് ദിവസം നീളുന്ന അവധിക്കാലത്ത് 2.43 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ദേശീയ,വിമോചന ദിനങ്ങൾ, ഇസ്രാ മിഹ്രാജ് ബന്ധപ്പെട്ട തുടർച്ചയായ ഒമ്പത് അവധി ദിനങ്ങളാണ് ഇക്കുറി. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ അവധിക്കാല യാത്രക്കായി ടിക്കറ്റെടുത്തവരുടെ എണ്ണം വർധിച്ചിട്ടുണ്ട് . ഫെബ്രുവരി 24 മുതൽ മാർച്ച് അഞ്ച് വരെ കാലയളവിൽ 2.42 ലക്ഷം പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Advertising
Advertising

1.34 ലക്ഷം പേർ കുവൈത്തിൽ നിന്നും 1.09 ലക്ഷം പേർ തിരിച്ചും യാത്ര ചെയ്യും. കുവൈത്തികളുടെയും പ്രവാസികളുടെയും ഇതുവരെയുള്ള ടിക്കറ്റ് ബുക്കിങ് അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. വരും ദിവസങ്ങളിലെ ബുക്കിങ് കൂടി ഉൾപ്പെടുമ്പാൾ കണക്കുകൾ എണ്ണം വർധിക്കാനിടയുണ്ട് . അവധിനാളുകളിൽ 1141 അറൈവൽ സർവീസുകളും 1139 ഡിപ്പാർച്ചർ സർവീസുകളുമായി 2280 യാത്രാ വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് വിമാനത്താവളത്തിൽ തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിച്ചു. സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്നാണ് ഇതിനായി പദ്ധതി തയാറാക്കിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News