കുവൈത്തിൽ പണപ്പെരുപ്പം ഉയർന്നു തന്നെ; ജനുവരിയിൽ 2.5 ശതമാനം വർധന

Update: 2025-02-21 10:49 GMT
Editor : Thameem CP | By : Web Desk
കുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പം ഉയർന്നു തന്നെ തുടരുന്നു. ജനുവരിയിൽ ഉപഭോക്തൃ വില സൂചികയിൽ (സിപിഐ) 2.5 ശതമാനം വർധന രേഖപ്പെടുത്തി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഡിസംബർ 2024നെ അപേക്ഷിച്ച് 0.15 ശതമാനം പ്രതിമാസ വർധനയാണ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ വിലക്കയറ്റമാണ് വാർഷിക വർധനയ്ക്ക് കാരണം.  ഭക്ഷണ പാനീയ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. 2024 ജനുവരിയെ അപേക്ഷിച്ച് 5.19 ശതമാനം വർധന. വസ്ത്രങ്ങളുടെ വില 4.81 ശതമാനവും വിദ്യാഭ്യാസ ചെലവ് 0.71 ശതമാനവും വർധിച്ചു. ഭവന സേവനങ്ങൾ 0.9 ശതമാനവും ഗൃഹോപകരണങ്ങൾ 2.98 ശതമാനവും ആരോഗ്യ സംരക്ഷണം 3.99 ശതമാനവും ഉയർന്നു. ഗതാഗത മേഖല മാത്രമാണ് വർഷം തോറും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 1.26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മറ്റുള്ള വിഭാഗങ്ങളിൽ ആശയവിനിമയം (0.88%), വിനോദവും സംസ്‌കാരവും (2.64%), റെസ്റ്റോറന്റുകളും ഹോട്ടലുകളും (2.03%) എന്നിവയും വാർഷിക വർധനവ് രേഖപ്പെടുത്തി.
Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News