കുവൈത്തില്‍ യാത്രാ വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹേല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും
കഴിഞ്ഞ ദിവസങ്ങളിലാണ് ഗതാഗത പിഴ ബാക്കിയുള്ളവര്‍ക്കും, വൈദ്യതി-ജല കുടിശ്ശിക ഉള്ളവര്‍ക്കും, ടെലിഫോണ്‍ ബില്‍ ബാക്കിയുള്ളവര്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചത്.
കുവൈത്തില്‍ യാത്ര വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ഗതാഗത പിഴ ബാക്കിയുള്ളവര്‍ക്കും, വൈദ്യതി-ജല കുടിശ്ശിക ഉള്ളവര്‍ക്കും, ടെലിഫോണ്‍ ബില്‍ ബാക്കിയുള്ളവര്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചത്.
പുതിയ സേവനം വരുന്നതോടെ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികള്‍ക്കും യാത്രക്ക് മുമ്പായി വിലക്ക് ഉണ്ടോയെന്ന് അറിയുവാന്‍ കഴിയും. അതോടപ്പം സിവിൽ കേസുകളെ തുടർന്നുള്ള യാത്ര വിലക്ക് വിവരങ്ങളും സഹേല്‍ ആപ്പ് വഴി അറിയുവാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം സഹേൽ ആപ്പ് പുറത്തിറക്കിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറുക്കണക്കിന് സേവനങ്ങള്‍ ആപ്പില്‍ നിലവില്‍ ലഭ്യമാണ്.