കുവൈത്തില്‍ താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പയിന്‍ തുടരുന്നു

ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളില്‍ 432 പേരെ അറസ്റ്റ്‌ ചെയ്തു

Update: 2022-06-14 06:02 GMT

കുവൈത്തില്‍ താമസനിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പയിന്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളില്‍ 432 പേരെ അറസ്റ്റ്‌ചെയ്തു. 1966 ലേറെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു .

ഒരിടവേളക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, മഹബൂല, ബിനീദ് അല്‍ഗാര്‍ ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, അബൂഹലീഫ, ഫ്രൈഡേ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

Advertising
Advertising

പ്രദേശങ്ങളുടെ എന്‍ട്രി, എക്‌സിറ്റ്‌പോയിന്റുകള്‍ അടച്ചാണ് രേഖകള്‍ പരിശോധിക്കുന്നത്. നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

കാമ്പയിനില്‍ പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുക്കള്‍ക്ക് കൈമാറി. താമസനിയമം ലംഘിച്ചവര്‍ നാടുകടത്തല്‍ നടപടി നേരിടേണ്ടി വരും. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നും വിദേശ എംബസികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News