കുവൈത്തിൽ അന്താരാഷ്ട്ര പുസ്തകമേള 16 മുതൽ

Update: 2022-11-14 07:23 GMT

കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നു. 45ാം പുസ്തകമേള ഈമാസം 16 മുതൽ 26 വരെ മിശ്‌റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ കലാ സാംസ്‌കാരിക രംഗത്തെ വലിയ മേളകളിലൊന്നാണ് പുസ്തകോത്സവം.

കുവൈത്തിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രസാധകരും മേളയിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാനൽ ഡിസ്‌കഷൻ, വർക്ക്‌ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News