ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

Update: 2023-01-12 08:09 GMT
Advertising

കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്‌തോലിക് ന്യുൺഷ്യോയുമായ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, ജയേഷ് ഓണശ്ശേരി, ബിജോ മൽപാങ്കൽ, ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ പാട്ടുകുർബാനയിൽ ആർച്ച്ബിഷപ് മുഖ്യ കാർമികത്വം വഹിച്ചു. കലാപരിപാടികളും പ്രശസ്ത ഗായകൻ ഭാഗ്യരാജിന്റെ നേതൃത്തിലുള്ള ഗാനമേളയും ചടങ്ങിന് മിഴിവേകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News