കുവൈത്തിൽ പ്രഭാത നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യിൽ ഷബീർ (61) ആണ് മരണപ്പെട്ടത്
Update: 2025-08-05 06:57 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രഭാത നമസ്‌കാരത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യിൽ ഷബീർ (61) ആണ് ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ സുബഹി നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണത്. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോർ ലൈൻ ഇന്റീരിയർ ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ ആയിരുന്നു. ഭാര്യ റാലിസ ബാനു. മക്കൾ :നബീൽ അലി (ലണ്ടൺ),റാബിയ ആയിഷ ബാനു ,റാണിയ നവാൽ