കേരളത്തിലെ മഴക്കെടുതി: അനുശോചനമറിയിച്ച് കുവൈത്ത് അമീർ

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചു

Update: 2021-10-17 16:04 GMT
Editor : Dibin Gopan | By : Web Desk

കേരളത്തിലെ പ്രളയ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ കുവൈത്ത് അമീർ അറിയിച്ചു.

കിരീടാവകാശി ശൈഖ് മിഷ്അൽ അഹമ്മദ് അസ്വബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹും ദുരന്തത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട് .

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News