കുവൈത്ത് വിമാനത്താവളത്തില്‍ വരുന്നു വമ്പന്‍ റണ്‍വേ; ഒക്ടോബര്‍ 30ന് ഉദ്ഘാടനം

4.58 കിലോമീറ്റര്‍ നീളമുണ്ടാകും

Update: 2025-10-14 10:51 GMT
Editor : Mufeeda | By : Mufeeda

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും നീളമേറിയതില്‍ ഉള്‍പ്പെടുന്ന റണ്‍വേ വരുന്നു. വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വേയാകും ഇത്. പുതിയ റണ്‍വേ 4.58 കിലോമീറ്റര്‍ ദൂരമുണ്ടാകും. ഒക്ടോബര്‍ 30 നാണ് ഉദ്ഘാടനം.

പുതിയ റണ്‍വേയിലൂടെ പ്രതിവര്‍ഷം ആറു ലക്ഷത്തിലധികം ടേക്ക് ഓഫുകളും ലാന്‍ഡിങുകളും കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ (പിഎസിഎ) പ്ലാനിംഗ് ആന്‍ഡ് പ്രോജക്ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സഅദ് അല്‍ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Mufeeda

contributor

Similar News