സഹകരണം ശക്തമാക്കാൻ കുവൈത്തും തുർക്കിയും ധാരണയിൽ
മാരിടൈം ട്രാൻസ്പോർട്ട്, ഊർജ സഹകരണം, നേരിട്ടുള്ള നിക്ഷേപം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു
Update: 2025-10-22 07:39 GMT
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ മിഷ്ഗൽ അഹ്മദ് അസ്സബാഹുമായി തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനും പ്രതിനിധി സംഘവും നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിലുള്ള സഹകരണ ബന്ധം ശക്തമാക്കാൻ ധാരണയായി. ദ്വിരാഷ്ട്ര ബന്ധങ്ങൾ അവലോകനം ചെയ്ത ചർച്ചയിൽ മാരിടൈം ട്രാൻസ്പോർട്ട് കരാറിൽ ഒപ്പുവെച്ചു.
ഈ കരാറിന് പുറമെ കപ്പൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയവും തുർക്കി ഗതാഗത മന്ത്രാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. അതോടൊപ്പം ഊർജ സഹകരണത്തിനുള്ള ധാരണത്രത്തിലും നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളുടെയും അതത് വകുപ്പ് മന്ത്രിമാർ ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.