കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ 4000 കടന്നു

കോവിഡ് വ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു

Update: 2022-01-11 15:51 GMT
Editor : Dibin Gopan | By : Web Desk

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 4397 പേർക്ക്. കോവിഡ് വ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു .

കുവൈത്തിൽ കോവിഡ് കേസുകൾ മുമ്പൊന്നും ഇല്ലാത്ത തരത്തിൽ പെരുകുന്നതായാണ് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട പ്രതിദിന കണക്ക് വ്യക്തമാക്കുന്നത് .4397 പുതിയ കേസുകളാണ് ഇന്നു സ്ഥിരീകരിച്ചത്. രോഗബാധിതരുടെ ആകെ എണ്ണം ഇതോടെ 24659 ആയി വർധിച്ചു. ഇന്ന് ഒരു മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വാർഡുകളിൽ 162 പേരും തീവ്ര പരിചരണ വിഭാഗത്തിൽ 15 പേരും ചികിത്സയിലുണ്ട്. 11.7 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി,ചുമ,ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടപടികൾ ആരംഭിച്ചു. സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈനിലേക്ക് മാറ്റാനും നേരിട്ട് ഹാജരാകേണ്ട കാര്യങ്ങൾക്ക് മുൻകൂർ അപ്പോയ്ന്റ്‌മെന്റ് നിർ്ബന്ധമാക്കാനും കഴിഞ്ഞ ദിവസം മന്ത്രിസഭ നിർദേശം നൽകിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News