കുവൈത്തില്‍ കോവിഡ് കുതിച്ചുയരുന്നു; പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരം കടന്നു

31788 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ 5147 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Update: 2022-01-17 15:57 GMT
Advertising

കുവൈത്തിലെ പ്രതിദിന കോവിഡ് കണക്ക് അയ്യായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇന്ന് ഗണ്യമായ വർധന രേഖപ്പെടുത്തി. ഒരുമരണവും 3203 രോഗമുക്തിയും ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 31788 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ 5147 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.2 ശതമാനമായി വർധിച്ചു.

രോഗബാധിതരുടെ ആകെ എണ്ണം 43365 ആയി ഇതിൽ 266 പേര് കോവിഡ് വാർഡുകളിലും 33 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ഒരു മരണവും ഇന്ന് രേഖപ്പെടുത്തി. കോവിഡ് ബാധിതരായിരുന്ന 3203 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യമുൻകരുതൽ പാലിക്കണമെന്ന നിർദേശം അധികൃതർ ആവർത്തിച്ചു.

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ എത്രയും പെട്ടെന്ന് മുന്നോട്ടു വരണമെന്നും. അർഹരായവർ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു . ബൂസ്റ്റർ ഡോസ് വിതരണം ത്വരിതപ്പെടുത്തുന്നതിനായി ആസ്ട്ര സെനക വാക്സിൻറെ ഷിപ്പ്മെന്റ് രാജ്യത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ എല്ലാവര്ക്കും ഫൈസർ വാക്സിൻ ആണ് മൂന്നാമത്തെ മാത്രയായി നൽകുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News