എതിര്‍ലിംഗത്തിലുള്ളവരെ അനുകരിക്കുന്നത് ക്രിമിനല്‍കുറ്റ പരിധിയില്‍നിന്ന് ഒഴിവാക്കി കുവൈത്ത്

Update: 2022-02-17 12:15 GMT

എതിര്‍ലിംഗത്തിലുള്ളവരെ അനുകരിക്കുന്നത് ക്രിമിനല്‍ കുറ്റകമായി കണക്കാക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 198ല്‍ ഭേദഗതിയുമായി കുവൈത്ത്. ഭരണഘടനാ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വേഷങ്ങളും മറ്റു ആംഗ്യങ്ങളും അനുകരിക്കുന്നത് ആള്‍മാറാട്ടവും ക്രിമിനല്‍ കുറ്റവുമായി കണക്കാക്കി 2007 മെയ് മാസത്തിലാണ് കുവൈത്ത് നാഷണല്‍ അസംബ്ലി അവസാനമായി ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

പരമാവധി ഒരു വര്‍ഷം തടവും പിഴയുമാണ് ശിക്ഷയായി കണക്കാക്കിയിരുന്നത്. ഇതാണിപ്പോള്‍ നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈത്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഈ നിയമം ഉപയോഗിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളുടെ നാഴികക്കല്ലായാണ് കുവൈത്തിന്റെ ഈ തീരുമാനത്തെ പലരും നോക്കിക്കാണുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News