ശൈത്യകാലം; പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റാനൊരുങ്ങി കുവൈത്ത്

തണുപ്പില്‍ ധരിക്കാന്‍ ഇണങ്ങിയ കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും നാളെ മുതല്‍ ധരിക്കുക

Update: 2022-10-31 17:54 GMT

കുവൈത്തില്‍ ശൈത്യകാലത്തോട് അനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍മാരുടെ യൂണിഫോം മാറുന്നു. നവംബർ 1 മുതൽ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു.

തണുപ്പില്‍ ധരിക്കാന്‍ ഇണങ്ങിയ കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും നാളെ മുതല്‍ ധരിക്കുക. കാഴ്ചക്ക് ഭംഗിയുള്ളതും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈത്യ കാലത്ത് ഉപകാരപ്പെടുന്നതുമായിരിക്കും പുതിയ യൂണിഫോമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News