കുവൈത്ത് കിരീടാവകാശിയുടെ സ്ഥാനാരോഹണത്തിന് ഒരു വയസ്സ്

2020 ഒക്ടോബർ എട്ടിനാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്

Update: 2021-10-07 15:35 GMT

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിന്‍റെ സ്ഥാനാരോഹണത്തിന് ഒരു വയസ്സ്. 2020 ഒക്ടോബർ എട്ടിനാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായി പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തത്. അത് വരെ കുവൈത്ത് നാഷണൽ ഗാർഡിന്‍റെ നായകനായിരുന്നു അദ്ദേഹം. മുൻ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി അവരോധിക്കപ്പെട്ടതോടെയാണ് സഹോദരനും നാഷനൽ ഗാർഡ് ഉപമേധാവിയുമായ ശൈഖ് മിശ്അൽ കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത്.

ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ് കോളേജായ മുബാറകിയ സ്കൂളിലാണ് പഠിച്ചത്. 2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്. 1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഓണററി പ്രസിഡൻറും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്.

Advertising
Advertising

1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകവും രാജ്യവും വലിയ വെല്ലുവളികൾ നേരിടുന്ന പശ്ചാത്തലത്തിൽ രാഷ്ട്രത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അദ്ദേഹത്തിന് തുണയായി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും മികച്ച രീതിയിലാണ് ഉത്തരവാദിത്തം നിർവഹിക്കുന്നത്. ഇരുവരുടെയും നേതൃത്വത്തിന് കീഴിൽ മഹാമാരിയെ കീഴടക്കി പുതിയ കുതിപ്പിന് തയാറെടുക്കുകയാണ് രാജ്യം. അച്ചടക്കവും കാര്യക്ഷമതയുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവസമ്പത്താണ് രാഷ്ട്രത്തെ നയിക്കുന്നതിലും ശൈഖ് നവാഫിന് കരുത്തു പകരുന്നത് .

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News