കുവൈത്തിൽ വിപണിയിലെ ക്രമക്കേടുകൾ തടയാൻ നടപടികൾ കർശനമാക്കി സർക്കാർ
ബുധനാഴ്ച ശുവൈഖിലെ സെന്‍ട്രല്‍ മാർക്കറ്റിൽ വാണിജ്യമന്ത്രി ഫഹദ് അൽ ശരിയാൻ നേരിട്ടെത്തി പരിശോധന നടത്തി
കുവൈത്തിൽ വിപണിയിലെ ക്രമക്കേടുകൾ തടയാൻ നടപടികൾ കർശനമാക്കി സർക്കാർ. ബുധനാഴ്ച ശുവൈഖിലെ സെന്‍ട്രല്‍ മാർക്കറ്റിൽ വാണിജ്യമന്ത്രി ഫഹദ് അൽ ശരിയാൻ നേരിട്ടെത്തി പരിശോധന നടത്തി.
ചില ഉൽപ്പന്നങ്ങളുടെ വില സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് പരിശോധനക്ക് എത്തിയത് വിപണിയിൽ കൃത്രിമ വില വർദ്ധനവ് ഇല്ലെന്ന് ഉറപ്പാക്കുകയാണ് മിന്നൽ പരിശോധനയുടെ ലക്ഷ്യം എന്നു മന്ത്രി വ്യക്തമാക്കി . റമദാനിലെ ഉയർന്ന ഉപഭോഗം കണക്കിലെടുത്ത് ഉത്പന്നങ്ങളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാ ബദ്ധമാണെന്നു മന്ത്രി അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും സഹകരണ സ്റ്റോറുകളിലും പരിശോധന തുടരുകയാണ്. കൃത്രിമ വിലക്കയറ്റം തടയുന്നതിനായി നിത്യോപയോഗ സാധനങ്ങളുടെ കമ്പോള വിലനിലവാരം വാണിജ്യ മന്ത്രാലയം വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ വില നേരിട്ട്നി പരിശോധിക്കാൻ സാധിക്കുന്ന രീതിയിൽ ആണ് ഈ സംവിധാനം . വില വിവരം നിത്യവും അപ്ഡേറ്റ് ചെയ്യുമെന്നും കൂടുതൽ ഉൽപ്പന്നങ്ങൾ പട്ടികയിൽ ചേർക്കുമെന്നും വാണിയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് .