രാജ്യത്ത് സ്‌പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവി

സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്താലാക്കുകയും, മാൻപവർ അതോറിറ്റിയുടെ പങ്കാളിത്തം വർധിപ്പിക്കുയും ചെയ്യുന്നതിലൂടെ തൊഴിൽ വിപണിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവിയുടെ അഭിപ്രായം.

Update: 2022-07-21 18:16 GMT

കുവൈത്ത് സിറ്റി: രാജ്യത്ത് നിലനിൽക്കുന്ന സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവി അംബാസഡർ ജാസിം അൽ-മുബാറകി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിന്റെ വാർഷിക റിപ്പോർട്ടിൽ കുവൈത്ത് ഓറഞ്ച് ഗണത്തിലേക്ക് തരംതാഴ്ത്തപ്പെട്ട പശ്ചാത്തലത്തിലാണ് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് മേധാവിയുടെ പ്രതികരണം.

സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്താലാക്കുകയും, മാൻപവർ അതോറിറ്റിയുടെ പങ്കാളിത്തം വർധിപ്പിക്കുയും ചെയ്യുന്നതിലൂടെ തൊഴിൽ വിപണിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവിയുടെ അഭിപ്രായം. മനുഷ്യക്കടത്ത് സംബന്ധിച്ച 2022 ലെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ കുവൈത്തിനെ വാച്ച് ലിസ്റ്റിലേക്ക് തരംതാഴ്ത്തിയതിൽ തനിക്ക് ആശ്ചര്യമില്ലെന്നും സ്‌പോൺസർഷിപ്പ് സമ്പ്രദായം അടിമത്തം, നിർബന്ധിത ജോലി എന്നിവക്ക് സമാനമാണ് എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അൽറായി പത്രത്തിനനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Advertising
Advertising

കുവൈത്തിൽ നടക്കുന്നത് ലോകം കാണുന്നില്ല എന്നാണോ നമ്മൾ കരുതുന്നത്. തൊഴിലാളികളെ കൊണ്ടുവന്ന് തെരുവിൽ തള്ളുന്ന മാഫിയകൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയോ മറ്റുള്ളവരുടെയോ റിപ്പോർട്ട് നോക്കുന്നതിന് മുമ്പ്, നമ്മൾ സ്വയം പരിഷ്‌കരിക്കണ, സ്പോൺസർഷിപ്പ് സമ്പ്രദായവും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഓഫീസുകളിൽ നടക്കുന്നകാര്യങ്ങളും കുവൈത്തിന്റെ പ്രശസ്തിക്ക് ഹാനികരമാണ്. ഇത് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അംബാസഡർ ജാസിം അൽ മുബാറകി പറഞ്ഞു. മനുഷ്യക്കടത്തിനെന്ന തടയുന്നതിനുള്ള മിനിമം മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്തതിനാലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടിൽ ഓറഞ്ച് ലിസ്റ്റിൽ രണ്ടാം തലത്തിലേക്ക് കുവൈത്തിനെ തരം താഴ്ത്തിയത്. സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്നും വിദേശ തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നും റിപ്പോർട്ട് കുവൈത്ത് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News