കുവൈത്തിൽ തലസ്ഥാനനഗരിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളാക്കാൻ ആലോചന

ഒഴിഞ്ഞു കിടക്കുന്ന തുറസ്സായ സ്ഥലങ്ങൾ നവീകരിച്ചു പാർക്കിങ് കേന്ദ്രങ്ങൾ ആക്കാനാണു നീക്കം

Update: 2021-10-17 16:55 GMT
Editor : Dibin Gopan | By : Web Desk
Advertising

കുവൈത്തിൽ തലസ്ഥാനനഗരിയിലെ ഒഴിഞ്ഞ സ്ഥലങ്ങൾ അംഗീകൃത പാർക്കിങ് കേന്ദ്രങ്ങളാക്കാൻ ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ മുനിസിപ്പാലിറ്റിയും പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്മെന്റ് കമ്പനിയും വൈകാതെ യോഗം ചേരും. ഒഴിഞ്ഞു കിടക്കുന്ന തുറസ്സായ സ്ഥലങ്ങൾ നവീകരിച്ചു പാർക്കിങ് കേന്ദ്രങ്ങൾ ആക്കാനാണു നീക്കം. ഭൂമി അനുവദിക്കുകയാണെങ്കിൽ കുവൈത്ത് സിറ്റിയിൽ വിപുലമായ പാർക്കിങ്‌സൗകര്യം ഒരുക്കാൻ സന്നദ്ധത അറിയിച്ച് പബ്ലിക് യൂട്ടിലിറ്റീസ് മാനേജ്‌മെൻറ് കമ്പനി മുനിസിപ്പാലിറ്റിക്ക് കത്തുനൽകിയിരുന്നു. അനുയോജ്യമായ സ്ഥലം നിർദേശിച്ചാൽ നിർദേശം പരിഗണിക്കാമെന്നാണ് മുനിസിപ്പാലിറ്റി മറുപടി നൽകിയത്.

ഇതിന്റെ തുടർച്ചയായാണ് മുനിസിപ്പാലിറ്റിയിലെയും കമ്പനിയിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരാൻ തീരുമാനിച്ചത് .യോഗ തിയ്യതി നിശ്ചയിക്കാൻ പി യു എം സി യെ ചുമതലപ്പെടുത്തിയിട്ടുണ്ട . പദ്ധതി യാഥാർഥ്യമായാൽ കുവൈത്ത് സിറ്റിയിലെ പാർക്കിങ് പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരം ആകും.  നിലവിൽ നഗരത്തിൽ പാർക്കിങ് സൗകര്യമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പാർക്കിങ് സ്‌പേയ്‌സ് ആവശ്യകതയും ലഭ്യതയും തമ്മിലെ അന്തരം പരിഹരിക്കാൻ . 40 ദശലക്ഷം ചതുരശ്ര മീറ്റർ സഥലം അധികം കണ്ടെത്തേണ്ടതുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News