കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

Update: 2022-02-14 19:12 GMT

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു . വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ സർട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കും . ഇളവുകൾ ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും.

തിങ്കളാഴ്ചവൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ നല്കാൻ തീരുമാനിച്ചത് കുവൈത്ത് അംഗീകരിച്ച വാക്സിൻറെ കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്ക് വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവർ കുവൈത്തിൽ വാക്സിൻ പൂർത്തിയാകാത്തവരുടെ ഗണത്തിലാണ് ഉൾപ്പെടുക ഇവർ ബൂസ്റ്റർ ഡോസ് കൂടി എടുത്താലേ പൂർണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കൂ . ഇത്തരക്കാർക്കും യാത്രക്ക് മുൻപുള്ള പിസിആർ സർട്ടിഫിക്കറ്റ് ആവശ്യമില്ല . ഇവർ കുവൈത്തിലെത്തിയ ശേഷം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം.

Advertising
Advertising

വാക്സിൻ തീരെ എടുക്കാത്തവർക്കും ഒറ്റ ഡോസ് മാത്രം എടുത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. ഇവർക്ക് 7 ദിവസം ഹോം ക്വാറന്റൈൻ നിര്ബന്ധമാണ് . കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവർക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. പള്ളികളിലെ സാമൂഹിക അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും. അടഞ്ഞ സ്ഥലങ്ങളിലേതുൾപ്പെടെ മുഴുവൻ ഒത്തുചേരലുകൾക്കും അനുമതിയുണ്ടാകും . വാക്സിനെടുത്തവർക്ക് തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്ക് 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചും പ്രവേശിക്കാം പൊതു ഗതാഗത സംവിധാനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച് 13 മുതൽ സർക്കാർ ഒാഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വാർത്താസമ്മേളനത്തിൽ അറിയിച്ചു    

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News